Category: Popular News

spot_img

ഡോ. വി.പി ജോയി കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപേഴ്‌സൺ

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപേഴ്‌സനായി നിയമിക്കാൻ ഇന്ന് നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളായി ഡോ. ജോസ് ജി.ഡിക്രൂസ്, എച്ച്.ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം...

അരി സമ്പുഷ്ടീകരണ പദ്ധതികളെ കേന്ദ്രം അട്ടിമറിച്ചെന്ന നീതി ആയോ​ഗ് റിപ്പോർട്ട് – ഭാ​ഗം രണ്ട്

ഉന്നത ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ധരും ഇരുമ്പ് സമ്പുഷ്‌ടീകരിച്ച അരി മനുഷ്യന്റെ ആരോഗ്യത്തിൽ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ മനസ്സിലാക്കാൻ വിപുലമായ കൂടിയാലോചനകൾ ആവശ്യപ്പെട്ടിട്ടും 80 കോടി ഇന്ത്യക്കാർക്ക് ഈ അരി നൽകണമെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഉത്തരവിട്ടതെങ്ങനെയെന്ന് പരമ്പരയുടെ ഒന്നാം ഭാഗം വെളിപ്പെടുത്തി.പ്രത്യേകിച്ച് കുട്ടികൾക്ക് ഇത്...

മോഡിഫൈഡ് അരിക്കായി ആഭ്യന്തര റിപ്പോർട്ടുകളെ അട്ടിമറിച്ച് മോഡി – ഭാ​ഗം ഒന്ന്

ഇന്ത്യയിലുടനീളമുള്ള ഏഴ് ജില്ലകളിലെ പൈലറ്റ് പഠനങ്ങള്‍ ഗവണ്‍മെന്റിന്റെ ഉന്നത ബുദ്ധികേന്ദ്രമായ നീതി ആയോ​​ഗ് അവലോകനം ചെയ്തത് 80 കോടി ഇന്ത്യക്കാര്‍ക്ക് സമ്പുഷ്ടീകരിച്ച അരി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷമാണ്. അവയെല്ലാം അടിസ്ഥാനപരമായി പിഴവുകൾ നിറഞ്ഞതാണെന്നും പരാജയമാണെന്നും കണ്ടെത്തിയെങ്കിലും റിപ്പോര്‍ട്ട് ഒരിക്കലും പരസ്യമാക്കിയില്ല. 2021 ആഗസ്റ്റ് 15...

അരിക്കൊമ്പനും നിപ്പയും

കലാപകാരിയായ ആന കുടിയിരുത്തപ്പെട്ടതോടെ മനുഷ്യ-വന്യജീവി സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആനയെ വന്ധ്യംകരിക്കുന്നതിനേക്കാള്‍ മയക്കുവെടി വെച്ച് നാടുകടത്തുന്നതാണ് ഉചിതം എന്ന കാര്യത്തില്‍ എല്ലാവരും ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു. അനാവശ്യമായ പണച്ചെലവ് ഒഴിവാക്കി വെടിവെച്ചു കൊല്ലണമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്. ചിന്നക്കനാലിലെ 14 കൊമ്പന്മാരില്‍ അനുസരണക്കെട് കാട്ടിയ ഒരാളെയാണ് മാറ്റിയിരിക്കുന്നത്....

HUNGER

അരിക്കൊമ്പൻ വേട്ട കഴിഞ്ഞു. മധുവിനെ തല്ലിക്കൊന്നു. രണ്ടിനും കാരണം വിശപ്പ്. പരിസ്ഥിതി പ്രവർത്തകനും വികസനകാര്യ നിരീക്ഷനുമായ ശ്രീ.ശ്രീധർ രാധാകൃഷ്ണൻ അയച്ച കവിതയാണിത്.

ക്രൈസ്തവ മനസുകളിൽ മാറ്റം?

കേരളത്തിലെ ക്രൈസ്തവ മനസ് ബി.ജെ.പിയെ സ്വീകരിക്കാൻ തയ്യാറാവുകയാണോ? രാഷ്ട്രീയത്തിനപ്പുറം സാമ്പത്തികവും സാമൂഹികവുമായ നിരവധി കാരണങ്ങൾ കേരളത്തിലെ ക്രൈസ്തവരെ ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണെന്ന സൂചന ശക്തമാവുകയാണ്.സഭാ പിതാക്കന്മാരുടെ ബി.ജെ.പി അനുകൂല പ്രസ്താവനകളോ ക്രൈസ്തവരെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ബി.ജെ.പി സംഘടനാ തലത്തിൽ നടത്തുന്ന ശ്രമങ്ങളോ...

കണ്ണു തുറപ്പിക്കുന്ന ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട്

2023 ഏപ്രിൽ 4ന് പുറത്ത് വിട്ട മൂന്നാമത് ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട് ( India Justice Report) ഇന്ത്യയിലെ നിയമവ്യവസ്ഥയും പോലീസ് സംവിധാനവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാര്യക്ഷമമായി അപ​ഗ്രഥിച്ചിരിക്കുന്നു. പോലീസ്, ജുഡീഷ്യറി,ജയിലുകൾ, നിയമ സഹായ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ വിലയിരുത്തിയാണ് ഈ റിപ്പോർട്ട്...

ഇറങ്ങിക്കളിച്ച് ചൈന യുഎസിന് തലവേദന

ഇത്രകാലവും ചൈനയെ ലോകവേദിയുടെ അരികുകളിലേക്ക് ഒതുക്കി നിർത്തുന്നതിൽ വിജയിച്ച അമേരിക്കക്ക് കാര്യങ്ങൾ ഇനി അത്ര എളുപ്പമല്ല.ചൈന കളത്തിലിറങ്ങി കളിക്കാൻ ആരംഭിച്ചിരിക്കുന്നു.നയതന്ത്രരംഗത്ത് അമേരിക്കക്ക് ഇന്നുള്ള മേൽക്കൈ തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. അതിൻ്റെ ഭാഗമാണ് ചൈനയുടെ മധ്യസ്ഥതയിൽ മാർച്ച് 10ന് സൗദി അറേബ്യയും...
Follow us
0FansLike
3,912FollowersFollow
0SubscribersSubscribe
Instagram
Most Popular