എം. സേതുലക്ഷ്മി

Advertismentspot_img

ഖത്തറിൽ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥർക്ക് വധശിക്ഷ

ഖത്തറിൽ ചാരപ്രവർത്തനമെന്ന് ആരോപിച്ച് തടവിലായ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം...

തൃണമൂൽ കോൺ​ഗ്രസ്സ് – കോൺ​ഗ്രസ്സ് മഞ്ഞുരുകുന്നു

രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ പ്രതിനിധികളും പങ്കെടുത്തത് പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ സൂചനയാകുകയാണ്. തൃണമൂലിനെ...

ബി.ബി.സി ഡോക്യുമെന്ററിയോട് എന്തിനിത്ര അസഹിഷ്ണുത?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെയ്തികൾ തുറന്നു കാണിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര സർക്കാർ നിര്‍ദേശം നൽകി. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബി.ബി.സിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ...

നേപ്പാൾ വിമാന ദുരന്തം- മരണം 68

നേപ്പാളില്‍ യാത്രാ വിമാനം ലാൻഡിങ്ങിനു തൊട്ടുമുൻപ് തകര്‍ന്നു വീണ് വൻ ദുരന്തം. രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ.എ.എൻ.സി എ.ടി.ആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്. പ്രാദേശിക...

കെ.എൽ രാഹുൽ- അതിയ ഷെട്ടി വിവാഹം ഉടൻ

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റേയും സുനിൽ ഷെട്ടിയുടെ മകൾ അതിയയുടേയും വിവാഹം വാർത്തകൾ ഇടംപിടിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഈ വർഷം വിവാഹമുണ്ടാകുമെന്ന് അടുത്തിടെ സുനിൽ ഷെട്ടി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹ തീയതി പുറത്തു വന്നിരിക്കുകയാണ്. ജനുവരി 23നാണ് താരവിവാഹം. സുനിൽ...

മന്ത്രിയായി സജിചെറിയാൻ വീണ്ടും

മന്ത്രിയായി സജിചെറിയാൻ കേരള മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. ഇന്ന് വൈകുന്നേരം നാലു മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, വിവിധ കക്ഷി നേതാക്കൾ, മതമേലദ്ധ്യക്ഷന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചിരുന്നു.

എഴുത്തുകാരനും ഇടതുചിന്തകനുമായിരുന്ന ടി.ജി. ജേക്കബ് അന്തരിച്ചു

എഴുത്തുകാരനും പ്രസാധകനും ഇടതുചിന്തകനുമായിരുന്ന ടി.ജി. ജേക്കബ് (തൊണ്ടാലില്‍ ഗീവര്‍ഗീസ് ജേക്കബ് -72) അന്തരിച്ചു. ഗൂഡല്ലൂര്‍ ടി.കെ.പേട്ടിന് സമീപം കോൽക്കാറി റോഡിലെ മുത്തമ്മില്‍ നഗറിലെ വാടകവീട്ടില്‍ ക്രിസ്മസ്ദിനത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് അന്ത്യം. ഊട്ടിയിലെ പൈതോണ്‍ റോഡിലെ ഹാരിം​ഗ് ഹൗസില്‍ താമസിച്ചിരുന്ന ടി.ജി. ജേക്കബ്, രണ്ടുവര്‍ഷംമുമ്പാണ് ഗൂഡല്ലൂരിലേക്ക്...

പ്രചണ്ഡ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി

കമ്യൂണിസ്റ്റ് നേതാവ് പുഷ്പകമൽ ദഹൽ എന്ന ‘പ്രചണ്ഡ’ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡയെ രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരിയാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന് പ്രചണ്ഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന...

എം. സേതുലക്ഷ്മി

Advertismentspot_img