ഡോ. വി.പി ജോയി കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപേഴ്‌സൺ

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപേഴ്‌സനായി നിയമിക്കാൻ ഇന്ന് നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളായി ഡോ. ജോസ് ജി.ഡിക്രൂസ്, എച്ച്.ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണു നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡിഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ് ജി.ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് എച്ച്.ജോഷ്.
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി(ഐഐഎച്ച്ടി)യിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ പരിഷ്‌കരിക്കും. കേരള സംഗീത, നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ 2021ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കു വിധേയമായി പരിഷ്‌കരിക്കും. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി 11ാം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കും.

അമൻ നിവേദ്.വി
പത്രപ്രവർത്തകൻ.ഇപ്പോൾ ദൗ ന്യൂസിൽ പത്രാധിപസമിതി അം​ഗം. യാത്രകൾ,വായന,ഫോട്ടോ​ഗ്രഫി എന്നിവ ഇഷ്ടം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular