മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് പിൻവലിച്ചത് മരവിപ്പിച്ച് ട്വിറ്റർ

കഴിഞ്ഞദിവസം വിവിധ മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിച്ച് ട്വിറ്റർ. ജനാഭിപ്രായം തേടിയാണ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്ക് അറിയിച്ചു. വ്യക്തിവിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, സി.എൻ.എൻ, മാഷബിൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയശേഷമുള്ള മാറ്റത്തെ വിമർശിച്ച് എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് പൂട്ടിയത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

ട്വിറ്ററിന്റേത് അപകടകരമായ ഇടപെടലാണെന്നും മാധ്യമപ്രവർത്തകരെ നിശ്ശബ്ദമാക്കരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. പൊതുയിടമായ ട്വിറ്ററിൽ വിദ്വേഷപ്രസംഗവും തെറ്റായവിവരങ്ങളും വരുന്നതായി യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റിഫാനെ ഡുറാജിക് കുറ്റപ്പെടുത്തി. അമേരിക്ക, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ട്വിറ്ററിനെതിരെ രംഗത്തെത്തി.

TAGS:Twitter unblocks journalists
News Summary – Twitter unblocks journalists’ accounts

എം.സീതാലക്ഷ്മി
സ്വതന്ത്ര മാധ്യമപ്രവർത്തക

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular