ആകാശ എയർ പറന്നു തുടങ്ങി

ഇന്ത്യൻ ആകാശത്ത് പുത്തൻ ചിറക് വിരിച്ച് ആകാശ എയർ. ഓഹരിവ്യാപാരിയായ ജുഞ്ജുൻവാലയുടെ ഉടമസ്ഥതയിലുള്ളതാണ് ആകാശ എയർ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ആകാശ എയർ കന്നിയാത്ര നടത്തിയത്. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യ വിമാനം ഫ്ളാ​ഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ മോശം ബ്യൂറോക്രസിയുടെ ഇടയിലും വ്യോമയാന വകുപ്പ് തങ്ങൾക്ക് നൽകിയ വലിയ പിന്തുണയ്ക്ക് ജുഞ്ജുൻവാല കേന്ദ്രമന്ത്രിക്ക് നന്ദി പറഞ്ഞു. കേവലം 12 മാസം കൊണ്ടാണ് തങ്ങൾ ഈ കമ്പനിക്ക് രൂപം നൽകിയതെന്നും 12-ാം മാസം തന്നെ പറന്നു തുടങ്ങാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular