പാകിസ്ഥാൻ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജ‍ഡ്ജിയായി ആയിഷ മാലിക്

പാകിസ്ഥാന്‍ സുപ്രീംകോടതി ജഡ്ജിയായി ആയിഷ മാലിക്ക് ചുമതലയേല്‍ക്കും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതയെ സുപ്രീംകോടതി ജഡ്ജായി നിയമിക്കുന്നത്. നിലവില്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജിയാണ് ആയിഷ മാലിക്ക്.

ജസ്റ്റിസ്ആയിഷ മാലിക്ക്

പാകിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ യോഗത്തിലായിരുന്നു തീരുമാനം. നാലു വോട്ടുകള്‍ക്കെതിരെ അഞ്ച് വോട്ട് നേടിയാണ് ആയിഷയുടെ നിയമനം പാസായതെന്ന് സൂചനയുണ്ട്.

പാകിസ്ഥാന്‍ ബാര്‍ കൗണ്‍സിലിന്റെ പ്രതിഷേധത്തിനിടെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ യോഗം ചേര്‍ന്നത്. യോഗം ചേരുന്നതില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ എല്ലാ കോടതികളിലെയും നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞാണ് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചത്.

ജസ്റ്റിസ്ആയിഷ മാലിക്ക്

ആയിഷ മാലിക്കിനെ പരമോന്നത കോടതിയില്‍ നിയമിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഒട്ടേറെ പേര്‍ രംഗത്തെത്തി. സുപ്രീംകോടതിയില്‍ കഴിഞ്ഞ 74 വര്‍ഷമായി നഷ്ടമായിരുന്ന സ്ത്രീകളുടെ കാഴ്ചപ്പാട് കൊണ്ടുവരുന്നതില്‍ സന്തോഷമെന്നായിരുന്നു ലീഗല്‍ അഡ്വൈസറായ റീമ ഒമറിന്റെ ട്വീറ്റ്.
ഇത് രണ്ടാം തവണയാണ് ജസ്റ്റിസ് ആയിഷയുടെ നിയമനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന യോഗത്തില്‍ നിയമന ശുപാര്‍ശ നിരസിക്കുകയായിരുന്നു.

ജുഡീഷ്യല്‍ കമ്മീഷന്‍ യോഗത്തില്‍ സമവായം ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ശുപാര്‍ശ നിരസിക്കപ്പെട്ടത്. അന്ന് എട്ടംഗ സമിതിയില്‍ പകുതി പേര്‍ മാത്രമാണ് ആയിഷയെ പിന്തുണച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular